കൊവിഡ് വ്യാപിക്കുന്നു; ഇന്ന് മുതൽ സർക്കാർ ഓഫിസുകളിൽ ചുരുക്കം ജീവനക്കാർ മാത്രം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ ഇന്ന് മുതൽ ചുരുക്കം ജീവനക്കാർ മാത്രം. ഓഫിസിലെ 50 ശതമാനം ജീവനക്കാർ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ വന്നാൽ മതിയെന്നായിരുന്നു നേരത്തെ നൽകിയ നിർദേശം. എന്നാൽ അവശ്യ വിഭാഗത്തിൽ പെട്ടവരെ മാത്രം ലോക്ക് ഡൗണിൽ നിന്നൊഴിവാക്കി സർക്കാർ പുതിയ ഉത്തരവിറക്കി.
സർക്കാർ ജീവനക്കാരിൽ ഗ്രൂപ്പ് ബി, സി, ഡി വിഭാഗം ജീവനക്കാർ ഓഫിസ് ജോലികൾക്ക് തടസം വരാത്ത രീതിയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കു ഹാജരാകണമെന്നായിരുന്നു നേരത്തെ നൽകിയ നിർദേശം. ശനിയാഴ്ച സർക്കാർ ഓഫിസുകൾക്ക് അവധിയും പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തു കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന
ജീവനക്കാർ മാത്രം ഹാജരായാൽ മതിയെന്ന് സർക്കാർ നിർദേശം നൽകിയത്. കോവിഡ് 19 വ്യാപനം തടയൽ, അത്യാവശ്യ ചികിത്സാ സൗകര്യങ്ങൾ ഒരുക്കൽ, രോഗികളെയും നിരീക്ഷണത്തിൽ ഉള്ളവരെയും പാർപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കൽ, കുടിവെള്ളം വിതരണം ചെയ്യൽ, വാർത്താവിതരണം, മറ്റ് അത്യാവശ്യ സേവനങ്ങൾ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ജീവനക്കാരെയാണ് ലോക്ക് ഡൗണിൽ നിന്ന്
ഒഴിവാക്കിയത്. ചുരുങ്ങിയ ഉദ്യോഗസ്ഥരെ കൊണ്ട് സേവനം ലഭ്യമാക്കണമെന്നും സർക്കാർ നിർദേശമുണ്ട്. സെക്രട്ടറിയേറ്റിലെ റവന്യു,ദുരന്ത നിവാരണം, പൊതുഭരണം, തദ്ദേശ സ്വയംഭരണം, ആരോഗ്യ കുടുംബക്ഷേമം തുടങ്ങിയ വകുപ്പിലെ എ, ബി കാറ്റഗറിയിലെ ഓരോ ഉദ്യോഗസ്ഥരുടെയും സേവനം എല്ലാ ദിവസവും ഉണ്ടാകണം. അടിയന്തിര സാഹചര്യത്തിൽ ചീഫ് സെക്രട്ടറി തിരികെ വിളിച്ചാൽ ഏതു വകുപ്പിലെ ഉദ്യോഗസ്ഥരായാലും ജോലിയിൽ പ്രവേശിക്കണമെന്നും നിർദേശമുണ്ട്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here