സംസ്ഥാന അതിർത്തി അടച്ച് അതിഥി തൊഴിലാളികളുടെ പലായനം തടയാൻ കേന്ദ്ര നിർദേശം

അതിഥി തൊഴിലാളികളുടെ പലായനം തടയാൻ സംസ്ഥാനങ്ങൾ അതിർത്തി അടക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇതോടൊപ്പം തൊഴിലാളികൾ ഉള്ള സ്ഥലങ്ങളിൽ അവർക്ക് വേണ്ട സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

തൊഴിലാളികൾക്ക് ഭക്ഷണവും പാർപ്പിടവും ഉറപ്പാക്കണം. വേതനം കൃത്യമായി ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. തൊഴിലാളികളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഇതിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

മാത്രമല്ല, കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക്ക ഡൗൺ നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. ഇത് എല്ലാവരുടേയും ഗുണത്തിന് വേണ്ടിയാണെന്നും സർക്കുലറിൽ പറയുന്നു.

ലോക്ക്ഡൗണിനെ തുടർന്ന് കാൽനടയായി സ്വന്തം നാട്ടിലേക്ക് മടങ്ങിയവർ കുഴഞ്ഞുവീണ് മരിക്കുകയും റോഡ് അപകടങ്ങൾ ഉണ്ടാവുകയും ചെയ്തു. മാത്രമല്ല, ലോക്ക് ഡൗൺ വകവയ്ക്കാതെ പലായനത്തിന്റെ ഭാഗമായി ആളുകൾ തടിച്ചു കൂടുന്നതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കാണാൻ കഴിഞ്ഞു. നാട്ടിലേക്ക് പോകുന്നതിനായി വാഹനമാവശ്യപ്പെട്ട് കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട്ടും ആയിരക്കണക്കിന് അതിഥിതൊഴിലാളികൾ റോഡ് ഉപരോധിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് കേന്ദ്രമ ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടത്.

Story highlight: Center directs ,to close state border and stop migration of guest workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top