ലോക്ക് ഡൗൺ കർശനമായി പാലിക്കണമെന്ന് കേന്ദ്രം

കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടിയുള്ള ലോക്ക് ഡൗൺ പുരോഗമിക്കുന്നതിനിടെ അതിഥി തൊഴിലാളികളോടുള്ള സംസ്ഥാനങ്ങളുടെ സമീപനത്തിൽ കർശന നിലപാടുമായി കേന്ദ്രം. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ലോക്ക് ഡൗൺ വന്നതോട് കൂടിയുള്ള ഇവരുടെ പലായനവും പ്രതിഷേധവും മറ്റും കൊറോണ വൈറസ് വ്യാപനത്തിന് അനുകൂലമാകുമോ എന്ന ആശങ്കയിലാണ് അധികൃതർ. സമൂഹിക അകലം പാലിക്കണമെന്ന് പലവട്ടം ആവർത്തിക്കുമ്പോഴും ഇത്തരം തൊഴിലാളികള്‍ താമസസ്ഥലങ്ങളിലും മറ്റും കൂട്ടം കൂടി നിൽക്കുന്ന അവസ്ഥയാണ്. അതിനിടയിലാണ് സംസ്ഥാനങ്ങൾക്ക് ലോക്ക് ഡൗൺ കർശനമായി പാലിക്കണമെന്ന നിർദേശവുമായി കേന്ദ്രം രംഗത്തെത്തിയിരിക്കുന്നത്.

Read Also: എന്താണ് റാപ്പിഡ് ടെസ്റ്റ്…? എങ്ങനെ പരിശോധന നടത്താം

അതിഥി തൊഴിലാളികൾ എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെ തുടരുന്നു എന്ന് ഉറപ്പിക്കേണ്ട ചുമതല സംസ്ഥാനങ്ങൾക്കുണ്ട്. ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണം. ഇവർക്ക് ഭക്ഷണവും താമസിക്കാൻ സൗകര്യവും ഏർപ്പെടുത്തണം. അതിനായി സംസ്ഥാന സർക്കാരുകളുടെ കൈയിൽ തന്നെ ആവശ്യത്തിന് പണമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. അതിഥി തൊഴിലാളികളെ കൊണ്ട് പോകുന്ന വാഹന സർവീസുകളും നിർത്തലാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇതിനോടകം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിപ്പെട്ട തൊഴിലാളികളെ രണ്ടാഴ്ച കർശന നിരീക്ഷണലാക്കണമെന്നും കേന്ദ്രം.

അതേസമയം സംസ്ഥാനത്തും അതിഥി തൊഴിലാളികൾ പ്രതിഷേധം നടത്തി. കോട്ടയത്താണ് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം നടന്നത്. പായിപ്പാട് ആണ് സംഭവം. നാട്ടിലേയ്ക്ക് പോകാൻ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങിയത്. പായിപ്പാട് താമസിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരത്തിലിറങ്ങി പ്രതിഷേധിച്ചത്. ഭക്ഷണം എത്തിച്ചു നൽകാൻ തൊഴിൽ ഉടമകൾ തയാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. നാട്ടിലേയ്ക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

 

central govt, migrant workers, lock down, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top