കടകളില്‍ നിന്ന് ഓണ്‍ലൈനായി അവശ്യ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം: ആപ്ലിക്കേഷന്‍ തയാറാക്കി സൈബര്‍ ഡോം

കൊവിഡ് 19 നെ തുടര്‍ന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പൊലീസ് സൈബര്‍ഡോമിന്റെ നേതൃത്വത്തില്‍ ഇന്‍വെന്റ് ലാബ്‌സ് ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സഹകരണത്തോടെ ആപ്ലിക്കേഷന്‍ തയാറാക്കി.

ഉപഭോക്താക്കള്‍ക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുവാനും ഹോം ഡെലിവറി സംവിധാനം ഉള്ള കടകള്‍, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താന്‍ കഴിയുന്ന കടകള്‍ എന്നിവയ്ക്കും, റെസിഡന്‍സ് അസോസിയേഷനുകള്‍, ഫളാറ്റ് അസോസിയേഷന്‍, കുടുംബശ്രീ യൂണിറ്റുകള്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകള്‍ക്ക് അവശ്യ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്കു എത്തിക്കുവാനും സഹായകമാകുന്ന മൊബൈല്‍ ആപ്പാണ് പുറത്തിറക്കിയത്.

ഉപഭോക്താക്കള്‍ക്കും, കടകള്‍ക്കും ഈ ആപ്പ്, വെബ്‌സൈറ്റ് എന്നിവ ഉപയോഗിച്ച് ആവശ്യസാധങ്ങള്‍ വാങ്ങുവാനും, വില്‍ക്കുവാനും സാധിക്കും. ഈ ആപ്ലിക്കേഷന്‍ കൊറോണ നിയന്ത്രണം അവസാനിക്കുന്നതുവരെ സൗജന്യമായി ഉപയോഗപ്പെടുത്താവുന്നതാണ്.

വെബ്‌സൈറ്റ് ലിങ്ക് : https://www.shopsapp.org

ഷോപ്പുകള്‍ക്കുള്ള ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ലിങ്ക് ്:
https://play.google.com/store/apps/details…

ഉപഭോക്താക്കള്‍ക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ലിങ്ക് : https://play.google.com/store/apps/details…

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top