സമൂഹ അടുക്കളകളില്‍ അനധികൃതമായി പ്രവേശിക്കുന്നത് തടയാന്‍ നിര്‍ദേശം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ച സമൂഹ അടുക്കളകളില്‍ ആളുകള്‍ അനധികൃതമായി കയറുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി കണ്‍ട്രോള്‍ റൂമിന്റെയോ അതത് പൊലീസ് സ്റ്റേഷനുകളുടെയോ സേവനം വിനിയോഗിക്കണം.

സമൂഹ അടുക്കളകളില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് വിതരണം ചെയ്യുന്നതിന് ഭക്ഷണം കൊണ്ടുപോകുന്നവരെ വഴിയില്‍ തടയരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സമൂഹ അടുക്കളകളില്‍ ജോലി ചെയ്യുന്നവരുടെ പേരും വിവരങ്ങളും ശേഖരിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാരോട് ഡിജിപി ആവശ്യപ്പെട്ടു.

 

Story Highlights- Directive to prevent unauthorized access to community kitchens

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top