ആദിവാസി മേഖലകളില്‍ ഭക്ഷണവും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കും: മന്ത്രി എ കെ ബാലന്‍

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദൂര പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഭക്ഷണവും ആരോഗ്യ സേവനങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടി ഊര്‍ജിതമാക്കുമെന്ന് മന്ത്രി എ കെ ബാലന്‍. മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍ ഇവിടങ്ങളില്‍ കൂടുതല്‍ സജീവമാക്കും. ആദിവാസി മേഖലകളില്‍ ഭക്ഷണം, നിത്യോപയോഗ സാധനങ്ങള്‍ എത്തുന്നതിന് പ്രശ്‌നം നേരിടുന്നില്ല. ബന്ധപ്പെട്ട വകുപ്പ് അതിനുവേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യം മുന്‍കൂട്ടികണ്ട് ആദിവാസി മേഖലകളില്‍ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം നേരത്തെ നടത്തിയിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റുകളും മേഖലകളില്‍ വിതരണം ചെയ്യും. പറമ്പിക്കുളം ഉള്‍പ്പെടെയുള്ള ട്രൈബല്‍ പ്രദേശങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനുവേണ്ട പരിഹാരനടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top