കൊവിഡ് കെയര്‍ സെന്ററുകള്‍ തുടങ്ങാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സൗകര്യം ഒരുക്കും

കൊവിഡ് 19 വൈറസ് മുന്നൊരുക്കങ്ങള്‍ക്കായി ദേവസ്വത്തിന് കീഴിലുള്ള ലോഡ്ജുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെബി മോഹന്‍ദാസ് അറിയിച്ചു. ഗുരുവായൂരില്‍, സൗകര്യമൊരുക്കാന്‍ തയാറാണെന്ന് ലോഡ്ജ് ഓണേഴ്സ് ഭാരവാഹികളും പറഞ്ഞു. രോഗബാധയുടെ സാമൂഹ്യ വ്യാപന ഘട്ടത്തിലേക്കുള്ള മുന്നൊരുക്കങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ദേവസ്വം ബോര്‍ഡും ലോഡ്ജ് ഓണേഴ്സ് ഭാരവാഹികളും സന്നദ്ധത അറിയിച്ചത്.
കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നതിന് ഗുരുവായൂര്‍ ദേവസ്വത്തിനു കീഴിലുള്ള ലോഡ്ജുകളിലെ 250 മുറികള്‍ മുഴുവനായും സര്‍ക്കാരിന് വിട്ടുനല്‍കും. നിലവില്‍ ചെറുതും വലുതുമായി 150ലധികം ലോഡ്ജുകള്‍ ഗുരുവായൂരിലുണ്ട്. അതിനാല്‍ തന്നെ ആയിരത്തിലധികം ആളുകളെ താമസിപ്പിക്കുന്നതിന് ഇവിടം അനുയോജ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ ലോഡ്ജുകള്‍ അഭിമുഖീകരിക്കുന്ന വെള്ളത്തിന്റെ ദൗര്‍ലഭ്യം, ഡ്രെയിനേജ് പ്രശ്നങ്ങള്‍ എന്നിവ അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ആളുകളുടെ സേവനം ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സജീവമാകുകയാണ് വേണ്ടതെന്ന് കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. കൂട്ടമായി ആളുകള്‍ വന്നാല്‍ അടിയന്തരമായി താമസിപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights- Guruvayoor Devaswom Board , Covid Care Centers, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here