‘ലോക്ക് ഡൗൺ പ്രഖ്യാപനം തയാറെടുപ്പുകളില്ലാതെ’; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി ശശി തരൂർ

രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് വേണ്ടത്ര തയാറെടുപ്പുകളില്ലാതെയെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. ലോക്ക് ഡൗണിനായി തയാറെടുക്കാൻ ജനങ്ങൾക്ക് സമയം അനുവദിച്ചില്ലെന്നും ശരി തരൂർ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി ട്വിറ്ററിൽ കുറിച്ചു.

 

വേണ്ടത്ര തയാറെടുപ്പുകളില്ലാത്തതിനാൽ അന്നത്തെ പോലെ ഇന്നും സാധാരണക്കാരായ ജനങ്ങളാണ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്ന് നേട്ട് നിരോധനത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഹിന്ദിയിൽ കുറിച്ച ട്വിറ്റിൽ ശശി തരൂർ വ്യക്തമാക്കി.

സ്വദേശത്തേക്ക് പോകാൻ ബസ് കാത്തു നിൽക്കുന്നവരെ നോട്ട് നിരോധന സമയത്ത് ബാങ്കിനു മുൻപിൽ ക്യൂ നിന്നവമായി താരതമ്യപ്പെടുത്തിയുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More