പത്തനംതിട്ടയിൽ ദുബായിൽ നിന്നെത്തി കറങ്ങി നടന്ന യുവാവ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ ദുബായിൽ നിന്നെത്തിയ ശേഷം കറങ്ങി നടന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിരീക്ഷണത്തിൽ കഴിയാതെ ഇയാൾ കറങ്ങി നടക്കുകയായിരുന്നു. യുവാവിനെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റി. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ജില്ലയിൽ ഉടനീളം പൊലീസിന്റെ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് യുവാവ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. കാര്യങ്ങൾ തിരക്കിയപ്പോൾ ദുബായിൽ നിന്ന് എത്തിയതാണെന്ന് വ്യക്തമാക്കി. തുടർന്ന് കസ്റ്റഡിയിൽ എടുത്ത് ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റുകയായിരുന്നു.

ഈ മാസം രണ്ടാം തീയതിയാണ് യുവാവ് ദുബായിൽ നിന്ന് എത്തിയത്. കൊവിഡുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിക്കാൻ ഇയാൾ തയ്യാറായില്ല. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്നതിന് പകരം നാട്ടിൽ കറങ്ങി നടക്കുകയായിരുന്നു. ഇയാൾക്ക് സ്വന്തമായി വീടില്ലെന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ടയിലെ ഒരു ഹോട്ടൽ മുറിയിലായിരുന്നു താമസം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top