കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം

കോട്ടയത്ത് ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പായിപ്പാട് ആണ് സംഭവം. നാട്ടിലേയ്ക്ക് പോകാൻ വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങിയത്.

പായിപ്പാട് താമസിച്ചു വരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരത്തിലിറങ്ങി പ്രതിഷേധിച്ചത്. ഭക്ഷണം എത്തിച്ചു നൽകാൻ തൊഴിൽ ഉടമകൾ തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ ആക്ഷേപം. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. നാട്ടിലേയ്ക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടർ പി കെ സുധീർ ബാബു സ്ഥലത്തെത്തി തൊഴിലാളികളുമായി ചർച്ച നടത്തി. നിലവിലെ സാഹചര്യത്തിൽ വാഹനത്തിൽ തൊഴിലാളികളെ കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്നും താമസിക്കുന്ന ക്യാമ്പിലേക്ക് മടങ്ങണമെന്നും കളക്ടർ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആവശ്യങ്ങൾ ഭരണകൂടത്തെ അറിയിക്കാം എന്ന് കളക്ടർ ഉറപ്പുനൽകുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top