Advertisement

തൃശൂരില്‍ പപ്പടം വില്‍ക്കാനെത്തിയ നാടോടി സ്ത്രീയുടെ കരണത്തടിച്ച യുവാവ് പിടിയില്‍; സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത്

February 8, 2024
Google News 3 minutes Read
Young man attacked migrant worker woman in Thrissur

തൃശൂര്‍ അഴീക്കോട് പപ്പടം വില്‍ക്കാനെത്തിയ നാടോടി സ്ത്രീയെ യുവാവ് അടിച്ചെന്ന് പരാതി. അഴീക്കോട് സ്വദേശി അന്‍ഷാദിനെതിരെയാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. (Young man attacked migrant worker woman in Thrissur)

പപ്പടം വേണോയെന്ന് ചോദിച്ചപ്പോള്‍ മറ്റ് പ്രകോപനങ്ങളൊന്നുമില്ലാതെ യുവാവ് നാടോടി സ്ത്രീയുടെ കൈയില്‍ കടന്നുപിടിക്കുകയായിരുന്നു. കൈ വിടുവിക്കാന്‍ സ്ത്രീ ശ്രമിച്ചപ്പോഴാണ് ഇയാള്‍ കൈവീശി സ്ത്രീയുടെ മുഖത്തടിച്ചത്. അന്‍ഷാദ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു.

Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

തുടര്‍ന്ന് സംഭവം കണ്ടുനിന്ന നാട്ടുകാര്‍ അന്‍ഷാദിനെ പിടിച്ചുവയ്ക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. കൊടുങ്ങല്ലൂര്‍ പൊലീസെത്തി അന്‍ഷാദിനെ കസ്റ്റഡിയിലെടുത്തു.

Story Highlights: Young man attacked migrant worker woman in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here