കർണാടക പൊലീസ് ആംബുലൻസ് തടഞ്ഞു; ചികിത്സ കിട്ടാതെ രോഗി മരിച്ചു

കർണാടക പൊലീസ് ആംബുലൻസ് തടഞ്ഞതോടെ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. കർണാടക ബണ്ട്വാൾ സ്വദേശിയായ പാത്തുമ്മയാണ് (75)ആണ് മരിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാസർഗോട്ടെ മകന്റെ വീട്ടിലായിരുന്നു പാത്തുമ്മ. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും കർണാടക പൊലീസ് അതിർത്തി തുറന്ന് നൽകാൻ തയാറായില്ല. തുടർന്ന് പാത്തുമ്മയെ മകന്റെ വീട്ടിലേയ്ക്ക് തിരികെ എത്തിച്ചു. മകന്റെ വീട്ടിലെത്തിയ ഉടൻ മരണം സംഭവിക്കുകയായിരുന്നു. ചികിത്സ കിട്ടാതെ രോഗി മരിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
story highlights- karnataka police
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here