Advertisement

കൊവിഡ് സ്ഥിരീകരിച്ച പോത്തൻകോട് സ്വദേശി വിവാഹത്തിനും മരണാനന്തര ചടങ്ങിലും പങ്കെടുത്തു

March 30, 2020
Google News 0 minutes Read

കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പോത്തൻകോട് സ്വദേശിക്ക് രോഗം എങ്ങനെ വന്നുവെന്ന് വ്യക്തമല്ല. രോഗ ബാധിതൻ ചെന്നൈ സ്വദേശികൾ പങ്കെടുത്ത രണ്ട് മരണാനന്തര ചടങ്ങിൽ പങ്കെടുത്തിരുന്നു. ഒരു വിവാഹ ചടങ്ങിലും പങ്കെടുത്തു. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

പോത്തൻകോട് സ്വദേശിയായ 68കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഇദ്ദേഹം ചികിത്സയിൽ കഴിയുന്നത്. 68കാരന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞിരുന്നു.

അതേസമയം, കേരളത്തിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 200 കടന്നു. ഇന്നലെ കേരളത്തിൽ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കാസർഗോഡാണ് ഏറ്റവും അധികം രോഗബാധിതർ ഉള്ളത്. കാസർഗോഡും തിരുവനന്തപുരത്തും അതീവ ജാഗ്രതാ നിർദേശമാണ് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here