Advertisement

പച്ചക്കറി ക്ഷാമത്തിന് പരിഹാരം; തമിഴ്‌നാട്ടിൽ നിന്ന് എറണാകുളത്തേക്ക് കൂടുതൽ പച്ചക്കറികൾ എത്തിച്ച് ജില്ലാ ഭരണകൂടം

March 30, 2020
Google News 2 minutes Read

തമിഴ്‌നാട്ടിൽ നിന്ന് എറണാകുളത്തേക്ക് കൂടുതൽ പച്ചക്കറി ലോറികൾ എത്തി. പച്ചക്കറിക്ക് വില കൂടുന്നുവെന്ന ആളുകളുടെ പരാതിയെതുടർന്ന് ജില്ലാ ഭരണകൂടം ഇടപെട്ടാണ് തമിഴ്‌നാട്ടിൽ നിന്ന് കൂടുതൽ ലോഡുകൾ എത്തിച്ചത്.

എറണാകുളം മാർക്കറ്റിൽ പച്ചക്കറി വില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ഇടപെട്ട് കൂടുതൽ പച്ചക്കറി ലോഡുകൾ തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ചത്. ഇതോടെ പച്ചക്കറി മാർക്കറ്റിൽ ആവശ്യത്തിന് ലഭ്യമായി തുടങ്ങി. നിലവിലെ സാഹചര്യത്തിൽ പച്ചക്കറിയുടെ വില വർധിപ്പിക്കേണ്ടതില്ല. എന്നാൽ, കൂടിയ വിലയ്ക്ക് ആരെങ്കിലും പച്ചക്കറി വിറ്റാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് മുന്നറിയിപ്പ് നൽകി. അവശ്യ സാധനങ്ങൾ പൂഴ്ത്തിവച്ച് ചിലർ വിലക്കയറ്റം ഉണ്ടാക്കാൻ ശ്രമിക്കുന്നതായി ജില്ലാ ഭരണകൂടത്തിന് പരാതി ലഭിച്ചിട്ടുണ്ട്.

അതേസമയം, ജില്ലയിൽ 9 ആരോഗ്യ പ്രവർത്തകരടക്കം നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 5,750 ആയി.

Story highlight: District Administration of eranakulam, more Vegetable Lorries from Tamil Nadu to Ernakulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here