Advertisement

തുർക്കി ഇതിഹാസ ഗോൾ കീപ്പർ റുസ്റ്റു റെക്ബറിന് കൊവിഡ് 19 സ്ഥിരീകരിച്ചു

March 30, 2020
Google News 2 minutes Read

തുർക്കി ഇതിഹാസ താരമായ മുൻ ബാഴ്സലോണ ഗോൾ കീപ്പർ റുസ്റ്റു റെക്ബറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇപ്പോൾ താരം ആശുപത്രിയിൽ ചികിത്സയിലാണ്. റുസ്റ്റുവിൻ്റെ ഭാര്യ ഇസിൽ റെക്ബറാണ് വാർത്ത പുറത്തുവിട്ടത്. ‌‍നേരത്തെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

“കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് എൻ്റെ ഭർത്താവ് റുസ്റ്റുവിനെ ഞങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാം സാധാരണ രീതിയിൽ പൊയ്ക്കൊണ്ടിരിക്കെയാണ് ഇത് സംഭവിച്ചത്. പെട്ടെന്ന് രോഗലക്ഷണങ്ങൾ കാണുകയും അസുഖം മൂർച്ഛിക്കുകയുമായിരുന്നു”- തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അവർ പറഞ്ഞു. തനിക്കും രണ്ട് മക്കൾക്കും അസുഖം ഇല്ലെന്നും ടെസ്റ്റ് റിസൽട്ട് നെഗറ്റീവാണെന്നും അവർ കൂട്ടിച്ചേർത്തു.

തുർക്കിക്ക് വേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമാണ് റുസ്റ്റു റെക്ബർ. ഫെനർബാഷെയിൽ നിന്ന് 2003ൽ ബാഴ്സയിലെത്തിയ താരം കുറച്ചു നാൾ സ്പാനിഷ് ക്ലബിൽ കളിച്ചു. 2002 ലോകകപ്പിൽ തുർക്കിയെ മൂന്നാം സ്ഥാനത്തെത്തിച്ചതിൽ നിർണായക പങ്ക് വഹിച്ച താരമാണ് റുസ്റ്റു.

അതേ സമയം, ഇറ്റാലിയൻ ക്ലബ് യുവൻ്റസിൻ്റെ അർജൻ്റീന ഫോർവേഡ് പൗളോ ഡിബാല കൊവിഡ് 19 വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയിരുന്നു. ആഴ്സണൽ പരിശീലകൻ മൈക്കൽ ആർട്ടേറ്റയും രോഗവിമുക്തനായി.

ഇറ്റാലിയൻ ഇതിഹാസ താരം പൗളോ മാൽഡീനി, മകൻ മകൻ ഡാനിയെൽ, യുവൻ്റസ് താരങ്ങളായ ഡാനിയൽ റുഗാനി, ബ്ലൈസ് മറ്റിയൂഡി എന്നിവർക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Story Highlights: Former Turkey goalkeeper Rustu Recber in hospital with coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here