Advertisement

തമിഴ്‌നാട്ടിൽ കൊറോണ ഐസൊലോഷൻ വാർഡിൽ സേവനം നടത്താൻ റോബോട്ടുകളും

March 30, 2020
Google News 1 minute Read

തമിഴ്‌നാട്ടിൽ കൊറോണ ഐസൊലോഷൻ വാർഡിൽ സേവനം നടത്തുക ഇനി റോബോട്ടുകൾ.

തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയാണ് ഈ മനുഷ്യ റോബോട്ടുകൾക്ക് പിന്നിൽ. കൊവിഡ് ഐസൊലേഷൻ വാർഡുകളിലെ രോഗികൾക്ക് മരുന്നെത്തിക്കാൻ ഈ റോബോട്ടുകൾക്ക് സാധിക്കും. കമ്പനി വിതരണം ചെയ്ത നാല് റോബോട്ടുകളും ഉപയോഗയോഗ്യമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ജില്ലാ ഭരണകൂടം അനുമതി നൽകിയാൽ റോബോട്ടുകളെ ഉപയോഗിച്ച് തുടങ്ങുമെന്നും ആശുപത്രി മേധാവി അറിയിച്ചു.

നേരത്തെ ചൈനയിൽ ഇത്തരത്തിൽ ആശുപത്രി സേവനത്തിന് റോബോട്ടുകളെ ഉപയോഗിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും റോബോട്ടുകളെ ഉപയോഗിക്കാൻ ഒരുങ്ങുന്നത്.

Story Highlights- coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here