ബാങ്കുകളുടെ സമയം പുനഃക്രമീകരിച്ചു; പുതുക്കിയ സമയം ഇന്ന് മുതൽ

ബാങ്കുകളുടെ സമയം പുനഃക്രമീകരിച്ചു. ഇന്ന് മുതൽ ഏപ്രിൽ 4 വരെ ബാങ്കുകൾ രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ പ്രവർത്തിക്കും. സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്.
ക്ഷേമ പെൻഷൻ, സർവീസ് പെൻഷൻ, ശമ്പളം എന്നിവ പിൻവലിക്കുന്നതിനുള്ള തിരക്ക് മുൻകൂട്ടിക്കണ്ടാണ് ബാങ്കിന്റെ പ്രവർത്തന സമയം പുനക്രമീകരിച്ചത്. ക്ഷേമ പെൻഷനും കേന്ദ്ര സർക്കാരിന്റെ ധനസഹായവും ഇപ്പോൾ തന്നെ പിൻവലിച്ചില്ലെങ്കിലും ഇടപാടുകാരുടെ അക്കൗണ്ടിൽ തന്നെയുണ്ടാകുമെന്നും അതിനാൽ പണം നഷ്ടപ്പെടുമെന്ന് കരുതി ഉടൻ ബാങ്കിലെത്തി പണം പിൻവലിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കാനുള്ള നിർദേശം ഉറപ്പാക്കാൻ ട്രഷറിയിലേക്കുള്ള പ്രവേശന കവാടത്തിലും ഇടപാടു കൗണ്ടറിന് മുന്നിലെ ക്യൂവിലും നിയന്ത്രണമുണ്ടാകും. ട്രഷറിയിൽ പ്രവേശിക്കുന്നവർക്കു കൈ കഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ഏർപ്പെടുത്തിയിട്ടുണ്ട്.
Story Highlights- bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here