Advertisement

അസംസ്‌കൃത എണ്ണ 18 വർഷത്തെ താഴ്ന്ന നിരക്കിൽ; കുലുക്കമില്ലാതെ ഇന്ത്യയിലെ ഇന്ധന വില

March 31, 2020
Google News 1 minute Read
petrol fule price hiked for 11th day

കൊറോണ വൈറസ് ബാധ പാശ്ചാത്യ രാജ്യങ്ങളെ പിടിച്ചുലക്കാൻ തുടങ്ങിയ സമയത്ത് തന്നെ താഴാൻ തുടങ്ങിയതായിരുന്നു ഇന്ധന വില. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില താഴ്ന്നിട്ടും ഇന്ത്യയിലെ എണ്ണ വിലയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില വിപണിയിൽ തകർന്നടിഞ്ഞിരിക്കുകയാണ്. 18 വർഷത്തേ ഏറ്റവും താഴ്ന്ന വിലയാണ് എണ്ണയ്ക്ക് വിപണിയിൽ. ബാരലിന് 20 ഡോളറാണ് ഇപ്പോഴത്തെ അസംസ്‌കൃത എണ്ണ വില. ഇന്ത്യ ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് ഓയിൽ ബാരലിന് 22 ഡോളറാണ്. ലോക രാജ്യങ്ങളിൽ അടച്ചുപൂട്ടൽ തുടരുന്നതിനിടെ എണ്ണക്കമ്പനികളും ഉത്പാദനം കുറയ്ക്കാൻ നിർബന്ധിതരായി. പക്ഷേ അസംസ്‌കൃത എണ്ണയുടെ വില ഇത്രയേറെ താഴ്ന്നിട്ടും അതിന് ആനുപാതികമായ കുറവ് ഇന്ത്യയിൽ എണ്ണയ്ക്ക് ഉണ്ടായിട്ടില്ല. കമ്പനികൾ വില കുറച്ചില്ല. അതിനിടയിൽ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ വർധിപ്പിക്കുകയുണ്ടായി. വരുമാനം ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര സർക്കാർ നീക്കം. ഡീസലിന് 65.9 രൂപയും പെട്രോളിന് 71.76 രൂപയുമാണ് ഇപ്പോൾ കൊച്ചിയിൽ ഇന്ധന വില.

 

petrol diesel price

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here