Advertisement

സർക്കാർ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും ശമ്പളം വെട്ടിക്കുറച്ച് മഹാരാഷ്ട്ര

March 31, 2020
Google News 1 minute Read

കൊവിഡ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിൽ ശമ്പളം വെട്ടിക്കുറച്ച് മഹാരാഷ്ട്രാ സർക്കാർ. ജനപ്രതിനിധികളുടെയും സർക്കാർ ജീവനക്കാരുടെയും ശമ്പളമാണ് വെട്ടിക്കുറച്ചത്. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും അടക്കം ശമ്പളം കുറയ്ക്കും. മാർച്ചിലെ വേതനത്തിനാണ് ഈ മാറ്റമുണ്ടാകുക. എല്ലാ ജനപ്രതിനിധികളുടെയും ശമ്പളത്തിൽ നിന്ന് 60 ശതമാനം കുറവ് ഉണ്ടാകും. ഒന്ന്- രണ്ട് ക്ലാസ് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നാണ് 50 ശതമാനം കുറക്കുക. മൂന്നാം ക്ലാസ് ജീവനക്കാരിൽ നിന്ന് 25 ശതമാനം കുറയ്ക്കും. നാലാം ക്ലാസ് ജീവനക്കാരുടെ ശമ്പളത്തിൽ വെട്ടിക്കുറയ്ക്കലുണ്ടാകില്ല. മുഴുവൻ ശമ്പളവും അവർക്ക് നൽകും. സർക്കാർ യൂണിയൻ ജീവനക്കാരുമായി നടന്ന സമ്മേളനത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. ഇക്കാര്യം അറിയിച്ചത് ഉപമുഖ്യമന്ത്രിയും ധനകാര്യ നമന്ത്രിയുമായ അജിത് പവാറാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടി ആലോചിച്ചാണ് തീരുമാനം.

അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളുടെ എണ്ണം 225 ആയി. പത്ത് ആളുകളാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. എട്ട് പേർ മുംബൈയിലാണ് മരിച്ചത്. പൂനെയിലും ബുൽധാനയിലും ഒരോരുത്തർ വീതം മരിച്ചു.

 

salary reduction, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here