Advertisement

യുഎഇയിൽ കാലാവധി അവസാനിച്ച താമസ വിസകൾ സൗജന്യമായി നീട്ടി നൽകും

March 31, 2020
Google News 1 minute Read

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച താമസവിസകൾ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നൽകാൻ യുഎഇ തീരുമാനിച്ചു. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനം. താമസ വിസകൾ പുതുക്കുന്നതിന് തൊഴിലാളികളുടെ മേലോ സ്ഥാപനത്തിന്റെ പേരിലോ ഉള്ള പിഴകൾ തടസമാകില്ല. ഈ കാലയളവിൽ എമിറേറ്റ്‌സ് ഐഡി കാലാവധി പിന്നിട്ടതിന്റെ പേരിൽ നേരിടേണ്ടി വരുന്ന പിഴകളും ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

Read Also: തൊഴിലാളികളെ പരിമിതപ്പെടുത്തും; പുതിയ ഉത്തരവിറക്കി യുഎഇ ഗവൺമെന്റ്

കഴിഞ്ഞ ദിവസം യുഎഇയിലെ സ്‌കൂളുകളിലും യൂണിവേഴ്സിറ്റികളിലും ഈ അക്കാദമിക വർഷം പൂർണമായും ഇ-ലേണിംഗ് സംവിധാനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ മാസം എട്ട് മുതലാണ് രാജ്യത്തെ സ്‌കൂളുകളും സർവകലാശാലകളും അടച്ചിട്ടത്. വസന്തകാല അവധി നേരത്തേ ആക്കിയായിരുന്നു വിദ്യാലയങ്ങൾ അടച്ചത്. ഏപ്രിൽ ഒൻപതിന് സ്‌കൂളുകൾ തുറക്കാനിരിക്കെയാണ് പുതിയ തീരുമാനം. നേരത്തേയുള്ള പരീക്ഷകളുടെ ഗ്രേഡ് അനുസരിച്ചോ, പ്രവേശന പരീക്ഷ നടത്തിയോ വിദ്യാർത്ഥികൾക്ക് ക്ലാസ് കയറ്റം നൽകാം. എന്നാൽ, അവസാനവർഷ വിദ്യാർത്ഥികളുടെ പരീക്ഷ സംബന്ധിച്ച അന്തിമതീരുമാനമായിട്ടില്ല. 2020 ജൂൺ മാസം വരെയാണ് യുഎഇയിൽ നിലവിലെ അധ്യയന വർഷം.

 

uae, resident visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here