അതിർത്തി അടച്ച സംഭവം; കർണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരളവുമായുള്ള അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടിക്കെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമദ് ഖാന്‍. കര്‍ണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവർണർ പറഞ്ഞു.
ചരക്കുനീക്കം അടക്കമുള്ള കാര്യങ്ങളില്‍ കേരളം പ്രതിസന്ധി നേരിടുകയാണ്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെയും കര്‍ണാടക മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. നിയന്ത്രണങ്ങള്‍ മറികടന്ന് നിസാമുദീന്‍ മത സമ്മേളനം ചേര്‍ന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അതിർത്തി അടച്ച കർണാടകയുടെ നിലപാട് മനുഷ്യത്വരഹിതമെന്ന് കേരള ഹൈക്കോടതി പറഞ്ഞിരുന്നു. കൊവിഡ് മാത്രമല്ല മറ്റു കാരണങ്ങൾ കൊണ്ട് ആളുകൾ മരിച്ചാൽ ആര് ഉത്തരം പറയുമെന്നും കോടതി ചോദിച്ചു. കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയ പാത അടയ്ക്കാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്ന് പറഞ്ഞ കോടതി മനുഷ്യാവകാശ ലംഘനമുണ്ടായാൽ ഇടപെടുമെന്നും പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here