ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫെയ്സ് ഷീല്‍ഡ് നിര്‍മിച്ച് നല്‍കി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫെയ്സ് ഷീല്‍ഡ് നിര്‍മിച്ച് നല്‍കി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. മഹീന്ദ്രയുടെ ജീവനക്കാര്‍ ഫെയ്സ് ഷീല്‍ഡ് നിര്‍മിക്കുന്നതിന്റെ ചിത്രം ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. മഹീന്ദ്രയുടെ മുംബൈ കാണ്ടിവാലി പ്ലാന്റിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ഫെയ്സ് ഷീല്‍ഡുകള്‍ നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിദിനം 500 ഫെയ്സ്ഷീല്‍ഡുകള്‍ നിര്‍മിക്കാനും പിന്നീട് എണ്ണം കൂട്ടാനുമാണ് മഹീന്ദ്രയുടെ പദ്ധതി.
‘ വളരെ ലളിതമായ ഡിസൈനില്‍ എളുപ്പത്തില്‍ നിര്‍മിക്കാവുന്ന ഷീല്‍ഡുകളാണ് മഹീന്ദ്രയുടേത്.
ഈ ഡിസൈന്‍ ആര്‍ക്കുവേണമെങ്കിലും നിര്‍മിക്കാന്‍ സാധിക്കും. ഇതിനുള്ള ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് മഹീന്ദ്രയുമായി ബന്ധപ്പെടാമെന്നും’ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. മഹീന്ദ്രയുടെ പാര്‍ട്ണര്‍ കൂടിയായ അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡില്‍ നിന്നുമാണ് മഹീന്ദ്ര ഈ മുഖാവരണത്തിന്റെ രൂപകല്‍പ്പന സ്വന്തമാക്കിയയത്.
മഹീന്ദ്രയുണ്ടാക്കിയ വെന്റിലേറ്ററിന്റെ പ്രവര്‍ത്തന വിഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
10 ലക്ഷം രൂപയാണ് സാധാരണ വെന്റിലേറ്ററിന് വില വരുന്നത്. എന്നാല്‍ 7500 രൂപ മാത്രമാണ് മഹീന്ദ്രയുണ്ടാക്കിയ വെന്റിലേറ്ററിന്റെ വില. വെന്റിലേറ്റര്‍ നിര്‍മിക്കാമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ച് 48 മണിക്കൂറിനകമാണ് ജീവനക്കാര്‍ അതിന്റെ മാതൃക പുറത്തിറക്കിയത്.
Assembly of Face shields (particularly for health workers) started in our Kandivali, Mumbai plant today. It’s a very simple design and operation. Anyone who would also like to make them can contact @shi_joshi The requirement is enormous. @GoenkaPk @manojchugh pic.twitter.com/NKET85RYKj
— anand mahindra (@anandmahindra) March 30, 2020
Story Highlights- Mahindra, face shield , health workers, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here