Advertisement

ലോക്ക് ഡൗണിൽ ഒറ്റക്കായോ ? എങ്കിൽ തുടർന്ന് വായിക്കുക…..

April 2, 2020
1 minute Read

ഒറ്റയ്ക്കിരിക്കുന്നത് എത്രയൊക്കെ ഇഷ്ടമാണെന്ന് പറഞ്ഞാലും പോകാനൊരു ഇടമില്ലാതെ ഒരു മുറിയിൽ പെട്ടുപോകുന്ന അവസ്ഥ ഭീകരമായിരിക്കും. രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പലരും കടന്നുപോകുന്നത് ഈ അവസ്ഥയിലൂടയാണ്. ജോലിക്കായോ പഠനാവശ്യത്തിനോ വീട് വിട്ട് മറ്റിടങ്ങളിലേക്ക് ചേക്കേറിയ ഇവർ ലോക്ക് ഡൗണിൽ ജീവിതം ഒരു മുറിയിൽ തളച്ചിടുകയാണ്. മടുപ്പ്, വിരസത, വിഷാദം എന്നിവ നമുക്കൊപ്പം കൂടുകൂട്ടാൻ ഈ ഘട്ടത്തിൽ സാധ്യതകളേറെയാണ്. എന്നാൽ മാനസികമായി ഏറെ സംഘർഷങ്ങളുണ്ടാക്കുന്ന ഈ സാഹചര്യം മറികടക്കാൻ നമുക്ക് സാധിക്കും..

ഒരു റുട്ടീൻ പാലിക്കുക

കൃത്യമായ റുട്ടീനിൽ കാര്യങ്ങൾ ചെയ്യുന്നത് മടുക്കുമെന്നാണ് ധാരണ. എന്നാൽ ലോക്ക് ഡൗൺ സമയത്ത് ഏത് ദിവസമാണെന്നോ സമയമാണെന്നോ മനസിലാകാതെ ആശയക്കുഴപ്പങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഈ സമയത്ത് ഒരു റുട്ടീൻ പാലിക്കുന്നതാണ് നല്ലത്.

ജോലിയുണ്ടെങ്കിൽ വിശ്രമിക്കുന്നിടവും ജോലി ചെയ്യുന്ന ഇടവും വേർ തിരിക്കണം. ഒരു ദിവസം ഷെഡ്യൂൾ ചെയ്യാൻ മൊബൈൽ ആപ്ലിക്കേഷനുകളുടെ സഹായവും തേടാം.

Read Also : വർക്ക് ഫ്രം ഹോം ചെയ്യുമ്പോൾ ശ്രദ്ധിക്കാം ഈ അഞ്ച് കാര്യങ്ങൾ

ഒഴിവ് നേരം ആനന്ദകരമാക്കാം

ഒന്നും ചെയ്യാനില്ലാത്ത ഈ ദിവസങ്ങളിൽ വെറുതെ ഉണ്ടും ഉറങ്ങിയും സമയം പാഴാക്കരുത്. ചിത്ര രചനയോ, പാട്ടോ, സംഗീതുപകരണങ്ങളോ, വായന, എഴുത്ത് പോലുള്ളവയിലോ സമയം ചെലവഴിക്കാം.

ഇതിന് പുറമെ ഓൺലൈൻ ക്ലാസുകളെടുത്ത് പുതിയ വിദ്യകൾ അഭ്യസിക്കുകയുമാവാം. ഓൺലൈൻ ഗെയിമിംഗിലും സമയം ചെലവിടാം. നല്ല സിനിമകൾ കാണുന്നതും നല്ലതാണ്.

സാമുഹിക അകലം വേണം, പക്ഷേ മനസുകൾ തമ്മിൽ അകലരുത്…

പ്രിയപ്പെട്ടവർ അടുത്തില്ലെങ്കിലെന്താ ? ഫോണിൽ വിളിക്കാമല്ലോ..അല്ലെങ്കിൽ സ്‌കൈപ്പ്, ഐഎംഒ, വാട്ട്‌സ് ആപ്പ് പോലുള്ള സേവനങ്ങൾ ഉപയോഗിച്ച് വീഡിയോ കോൾ ചെയ്ത് തനിച്ചിരിക്കുമ്പോഴുള്ള വിരസത അകറ്റാം.

വ്യായാമം മുഖ്യം..

ശാരീരികാരോഗ്യത്തിനും മാനസികീരോഗ്യത്തിനും വ്യായാമം അനിവാര്യമാണ്. വീട്ടിൽ തന്നെയിരുന്ന് ചെറിയ രീതിയിൽ വ്യായാമം ചെയ്യാം. വ്യായാമം ചെയ്യുമ്പോൾ ഉദ്പാതിപ്പിക്കുന്ന എൻഡോർഫിൻ നമ്മെ കുറിച്ച് തന്നെ നമുക്ക് മതിപ്പ് തോന്നാൻ കാരണമാകുകയും ആന്തോഷവും ഊർജവും വൈകിട്ട് വരെ ഒപ്പമുണ്ടാവുകയും ചെയ്യും.

വ്യക്തി ശുചിത്വം

വീടിനകത്താണെങ്കിലും വ്യക്തിശുചിത്വം പാലിക്കണം. ഉപയോഗിച്ച പാത്രങ്ങൾ കുന്നുകൂട്ടിയിടാതെ കഴുകി വയ്ക്കണം. മുഷിഞ്ഞ തുണികൾ മാറ്റിയ ഉടൻ അലക്കണം. ദിവസവും വീട് വൃത്തിയാക്കാം. വൃത്തിയുള്ള പരിസരം മാത്രമേ നമുക്ക് ഉന്മേഷം തരികയുള്ളു.

Story Highlights- Lock down, tips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top