കൊറോണ ഭീതി ; വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ വിംബിൾഡൺ ടെന്നീസ് ടൂർണമെന്റ് റദ്ദാക്കി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ടൂർണമെന്റ് റദ്ദാക്കുന്നത്. ജൂൺ 29 ന് തുടങ്ങേണ്ടിയിരിക്കുന്ന 134-ാം ടൂർണമെന്റ് 2021 ജൂൺ 28 മുതൽ ജൂലൈ 11 വരെയാണ് നടക്കുക.

ഗ്രാൻസ്ലാമിലെ ഏക പുൽകോർട്ട് ടൂർണമെന്റായ വിംബിൾഡൺ മുൻപ് ലോക മഹായുദ്ധങ്ങളുടെ കാലത്താണ് ടൂർണമെന്റ് മാറ്റിവച്ചത്. ഇത് 1914 ലും 1947ലുമായിരുന്നു.

അതേ സമയം, ടൂർണമെന്റ് കാണാൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് സംഘാടകർ വ്യക്തമാക്കി. 1877ലാണ് ആദ്യമായി വിംബിൾഡൺ സംഘടിപ്പിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top