Advertisement

കൊവിഡ് : വ്യാജ ശബ്ദ സന്ദേശങ്ങള്‍ക്കും ആപ്പുകള്‍ക്കും പിടിവീഴും

April 2, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരും പൊലീസും നടത്തുന്ന ശ്രമങ്ങളുമായി ബന്ധപ്പെട്ട് വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് അതിശയോക്തിപരമായും തെറ്റായും ഉള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ ശബ്ദസന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

കൊവിഡുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ നല്‍കാനെന്ന പേരില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ചിലര്‍ മൊബൈല്‍ ആപ്പുകള്‍ നിര്‍മിച്ചു പ്രചരിപ്പിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

 

Story  Highlights- fake messages , coronavirus, kerla police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here