Advertisement

ഡൽഹി എയിംസിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു

April 2, 2020
0 minutes Read

ഡൽഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സീനിയര്‍ റസിഡന്റ് ഡോക്ടര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഫിസിയോളജി വിഭാഗത്തില്‍ നിന്നുള്ള ഈ ഡോക്ടര്‍ അടുത്തൊന്നും വിദേശയാത്രകൾ നടത്തിയിട്ടില്ലെന്നാണ് വിവരം.

ഡല്‍ഹിയില്‍ ഒട്ടേറെ ഡോക്ടര്‍മാര്‍ക്ക് വൈറസ് ബാധയുണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് സുരക്ഷാ വസ്ത്രങ്ങളുടെ വിതരണവും ഗുണനിലവാരവും മെച്ചപ്പെടുത്താന്‍ ആശുപത്രി ജീവനക്കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയില്‍ നൂറ്റമ്പതിലധികം പേര്‍ക്ക് ഇതിനകം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top