Advertisement

കളക്ടറെ തിരുത്തി കടകംപള്ളി സുരേന്ദ്രൻ; സർക്കാരും തിരുവനന്തപുരം കളക്ടറും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടരുന്നു

April 2, 2020
Google News 2 minutes Read

നിയന്ത്രണങ്ങളുടെ ഭാഗമായി പോത്തൻകോടും സമീപ പ്രദേശങ്ങളിലും റേഷൻ കടകളടക്കം അടച്ചിടണമെന്ന് ഉത്തരവിട്ട കളക്ടറെ തിരുത്തി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉത്തരവ് ഇറക്കുന്നതിൽ കളക്ടർക്ക് ആശയക്കുഴപ്പുമുണ്ടായതായും കൂട്ടായ ആലോചന ഇല്ലാതെയാണ് കളക്ടർ ഉത്തരവിറക്കിയതെന്നും മന്ത്രി പറഞ്ഞു. താൻ കൂടി പങ്കെടുത്ത് കൊണ്ട് കൂടിയ ജനപ്രതിനിധികളുടെ യോഗത്തിൽ സ്വീകരിച്ച നിയന്ത്രണങ്ങളാണ് പോത്തൻകോട്ട് നിലവിലുള്ളതെന്നും റേഷൻ കടകൾക്കടക്കം നിയന്ത്രണ വിധേയമായി പ്രവർത്തിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാരും കളക്ടർ കെ.ഗോപാലകൃഷ്ണനും തമ്മിലുള്ള അഭിപ്രായ ഭിന്നത തിരുവനന്തപുരത്ത് തുടരുകയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പോത്തൻകോട് പഞ്ചായത്തും നഗരസഭയിലെ കാട്ടായിക്കോണം വാർഡും, സമീപത്തെ പഞ്ചായത്തുകളായ മാണിക്കൽ, മംഗലപുരം, ആണ്ടൂർക്കോണം, വെമ്പായം, മുടകൾ പഞ്ചായത്തുകളിലെ 22 വാർഡുകളും മൂന്ന് ദിവസത്തേക്ക് പൂർണമായി അടച്ചിടണമെന്ന്  ഇന്നലെ ഉച്ചയോടെയാണ് കളക്ടർ ഉത്തരവ് പുറത്തിറക്കിയത്. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങി റേഷൻ കടകൾ ഉൾപ്പടെ അടച്ചിടുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ രാത്രിയോടെ ഇവിടെ ഏർപ്പെടുത്തിയ അധിക നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു കൊണ്ട് വീണ്ടും ഉത്തരവിറക്കി. ആശങ്കയിലായിരുന്ന ജനങ്ങൾക്ക് ഇത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

പോത്തൻകോട് സംബന്ധിച്ച ഉത്തരവ് ഇറക്കുന്നതിൽ കളക്ടർക്ക് വീഴ്ച്ചയുണ്ടായി. കൂട്ടായ ആലോചന ഇല്ലാത്തതാണ് തെറ്റിധാരണകൾക്ക് കാരണം. ഭാവിയിൽ അതുണ്ടാകാതെ ശ്രദ്ധിക്കണം. താൻ കൂടി പങ്കെടുത്ത് കൊണ്ട് കൂടിയ ജനപ്രതിനിധികളുടെ യോഗത്തിൽ എടുത്ത നിയന്ത്രണങ്ങളാണ് പോത്തൻകോട്ട് നിലവിലുള്ളത്. റേഷൻ കടകൾ സാധാരണ പ്രവർത്തിക്കുന്ന ഒൻപത് മുതൽ 5 മണി വരെ പ്രവർത്തിക്കും. മറ്റ് കടകൾ രണ്ട് മണിക്കൂർ പ്രവർത്തിക്കും. ജനങ്ങൾ മൂന്നാഴ്ച്ച വീടുകളിൽ നിരീക്ഷണത്തിൽ തുടരണം. പോത്തൻകോട് സാമൂഹിക വ്യാപനം ഇല്ല. മരിച്ച അബ്ദുൾ അസീസിൻ്റെ രോഗ ഉറവിടം ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും സ്രവ പരിശോധനകളടക്കം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights: Disagreement between the government and the Thiruvananthapuram collector continues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here