Advertisement

കൊവിഡ് : മുംബൈയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു; 146 മേഖലകൾ അലേർട്ട് സോണുകൾ

April 2, 2020
Google News 1 minute Read

കൊറോണ വൈറസ് പടർന്ന് പിടിക്കുന്നതിന്റെ സാഹചര്യത്തിൽ മുംബൈയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. 146 മേഖകളാണ് അലേർട്ട് സോണിൽ. മുംബൈ മുനിസിപ്പൽ കോർപറേഷനാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈ ധാരാവിയിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആശങ്ക വർധിച്ചു. ഇടുങ്ങിയ കുടിലുകൾ,അഴുക്കുചാൽ,വൃത്തിഹീനമായ വഴിയിൽ ചുറ്റപ്പെട്ട ആറ് ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് 12 ലക്ഷം ആളുകളാണ് താമസിക്കുന്നത്. ഡൽഹി നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത ബാലിക നഗറിലെ 56 കാരനാണ് വൈറസ് ബാധ മൂലം മരിച്ചത്.

രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് മാർച്ച് 23ന് മുംബൈയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. മാർച്ച് 29 ന് ആരോഗ്യനില വഷളായതോടെ സയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇന്നലെ രാത്രി മരിച്ചു. ഇദ്ദേഹത്തിന്റെ വീട്ടിലെ ഏഴുപേരെ നിരീക്ഷണത്തിലാക്കി. ഇവരുടെ സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. ഇദ്ദേഹം താമസിച്ച പ്രദേശത്തെ ഏഴ് നിലകളുള്ള എട്ട് കെട്ടിടങ്ങൾ പോലീസ് സീൽ ചെയ്തു. ചേരിയിലെ നാലു വയസ് പ്രായമായ കുട്ടിക്കും, 52 കാരനായ ശുചീകരണ തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു.ധാരാവിയിലും പരിസര പ്രദേശത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ കോർപ്പറേഷൻ.

ചേരിയിലെ കെട്ടിടങ്ങൾ അണുവിമുക്തമാക്കുന്ന നടപടി ആരോഗ്യവകുപ്പ് ആരംഭിച്ചു. മുംബൈയിലെ പരേലി, കലേനി, ഘട്ട് കോപാർ ചേരികളിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ആളുകൾ തിങ്ങിനിറഞ്ഞ താമസിക്കുന്ന ഇടമായത്തിനാൽ തന്നെ സമൂഹ വ്യാപനത്തിന്റെ ആശങ്കയിലാണ് ആരോഗ്യ മന്ത്രാലയം ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച മുംബൈയും പരിസരപ്രദേശങ്ങളും.

Story Highlights- high alert declared in mumbai dharawi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here