തൃശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ രണ്ടു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൗറീഷ്യസിൽ നിന്നെത്തി നേരത്തെ രോഗം സ്ഥിരീകരിച്ച ചാലക്കുടി സ്വദേശിയുടെ ഭാര്യ മകൻ എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം എട്ടായി. വീടുകളിൽ 18825 പേരും ആശുപത്രികളിൽ 38 പേരും ഉൾപ്പെടെ ആകെ 18863 പേരാണ് നിരീക്ഷണത്തിലുളളത്. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇതു വരെ 726 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 680 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 46 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here