Advertisement

സാലറി ചലഞ്ചിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ ഒഴിവാക്കണം : ഐഎംഎ

April 2, 2020
Google News 1 minute Read

സാലറി ചലഞ്ചിനോട് എതിർപ്പുമായി ആരോഗ്യ പ്രവർത്തകർ. ഐഎംഎയും നേഴ്‌സസ് യൂണിയനുമാണ് എതിർപ്പുമായി രംഗത്തെത്തിയത്. സാലറി ചലഞ്ചിൽ നിന്നും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ ഒഴിവാക്കണമെന്ന് ഐഎംഎ അഭ്യർത്ഥിച്ചു.

ഇന്നലെയാണ് മന്ത്രിസഭാ യോഗം സാലറി ചലഞ്ചിന് അംഗീകാരം നൽകിയത്.
കൊവിഡ് രോഗബാധയെ തുടർന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സാലറി ചലഞ്ചിന് മന്ത്രിസഭ അംഗീകാരം നൽകിയത്.

നേരത്തെ പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ സാലറി ചലഞ്ച് വിവാദമാകുകയും, കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു.

Story Attack- coronavirus, salary challenge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here