നിസാമുദ്ദീൻ സമ്മേളനം; പത്തനംതിട്ട ജില്ലയിൽ നിന്ന് പങ്കെടുത്ത 17 പേരെ ജില്ലാ ഭരണകൂടം കണ്ടെത്തി

നിസാമുദ്ദീൻ നടന്ന തബ് ലീഗ് സമ്മേളനത്തിൽ പത്തനംതിട്ട ജില്ലയിൽ നിന്ന് പങ്കെടുത്ത 17 പേരെ ജില്ലാ ഭരണകൂടം കണ്ടെത്തി. ഇതിൽ മൂന്ന് പേർ ഡൽഹിയിലും മൂന്ന് ജില്ലയിലെ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതിന് പുറമേ 10 പേരെ വീട്ടിലും നിരീക്ഷണത്തിലാക്കി. 9 പേരുടെ ശ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ജില്ലയിലെ വിവിധ ആശുപത്രികളിലായി 17 പേരാണ് ചികിത്സയിൽ കഴിയുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരും ഉൾപ്പെടെ 8970 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്. ജില്ലയിൽ നിരോധനാജ്ഞ 14 വരെ നീട്ടിയ സാഹചര്യത്തിൽ പൊലീസ് പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
Story highlight: Nizamuddin Conference, The district administration identified, 17 participants from Pathanamthitta district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here