എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളജിലെ അധ്യാപക നിയമനം; എതിർപ്പുമായി എൻഎസ്എസ്

എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളജിലെ അധ്യാപക നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവിൽ എതിർപ്പുമായി എൻഎസ്എസ്. ആഴ്ചയിൽ 16 മണിക്കൂർ ക്ലാസ് ഉണ്ടെങ്കിലെ പുതിയ അധ്യാപക തസ്തിക അനുവദിക്കൂ എന്ന ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ മറ്റ് വഴികൾ തേടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

അധ്യാപക സംഘടനകളുമായോ മാനേജ്‌മെൻറുകളുമായോ ആലോചിക്കാതെയാണ് പുതിയ ഉത്തരവെന്നും, നീക്കം കോളേജുകളിൽ തസ്തികകൾ ഇല്ലാതാക്കുമെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആരോപിച്ചു. ഒമ്പത് മണിക്കൂറിലധികം ജോലിഭാരം ഉണ്ടെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കാമെന്ന നിലവിലെ ചട്ടമാണ് ഭേദഗതി ചെയ്തത്. ഒരു പിജി കോഴ്‌സ് നടത്താൻ ആവശ്യമായ മിനിമം അധ്യാപകരുടെ എണ്ണം അഞ്ചിൽ നിന്ന് മൂന്നായും കുറച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top