കൊച്ചി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ അടച്ചുപൂട്ടിയെന്ന വാദം തെറ്റെന്ന് മേയർ സൗമിനി ജെയ്ൻ

കൊച്ചി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചൺ അടച്ചുപൂട്ടി എന്ന വാദം തെറ്റെന്ന് മേയർ സൗമിനി ജെയ്ൻ. സമൂഹ അടുക്കളയുടെ ചിലവ് നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് നൽകാൻ തീരുമാനമായി. പ്രതിദിനം 6000ഓളം പേർക്കാണ് നഗരസഭയുടെ സമൂഹ അടുക്കള വഴി ഭക്ഷണം നൽകുന്നത്.
കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ മട്ടാഞ്ചേരിയിലും, എറണാകുളം ടൗൺ ഹാളിലും ആരംഭിച്ച സമൂഹ അടുക്കള സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്ത അടിസ്ഥാനരഹിതമാണെന്ന് മേയർ സൗമിനി ജെയ്ൻ പറഞ്ഞു. മാത്രമല്ല കമ്മ്യൂണിറ്റി കിച്ചണുകൾ കൂടുതൽ വിപുലീകരിക്കാനും നഗരസഭാ സർവകക്ഷി യോഗത്തിൽ തീരുമാനായി.
നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം കൂടുതൽ കാര്യക്ഷമമാക്കും. ഒപ്പം ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഉടനടി വിതരണം ചെയ്യാനും തീരുമാനിച്ചു.. നഗരസഭയുടെ നേതൃത്വത്തിൽ 5 സമൂഹക അടുക്കളയാണ് പ്രവർത്തിക്കുന്നത്. ഇതിനുപുറമെ കുടുംബശ്രീയുടെ 10 ഓളം കിച്ചണുകളും ഉണ്ട്. നഗരസഭയുടെ സമൂഹ അടുക്കള കുടുംബശ്രീക്ക് നൽകാനുള്ള തീരുമാനമാണ് വിമർശനത്തിന് വഴിവെച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here