കൊറോണയ്‌ക്കെതിരെയുള്ള ദീർഘകാല പോരാട്ടത്തിന് സംസ്ഥാനങ്ങൾ തയാറെടുക്കണം; പ്രധാനമന്ത്രി

കൊറോണയ്‌ക്കെതിരെയുള്ള ദീർഘകാല പോരാട്ടത്തിന് സംസ്ഥാനങ്ങൾ തയാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. ആവശ്യമായ സഹായം കേന്ദ്രം നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. സംസ്ഥാന മുഖ്യമന്ത്രിമാരുമാരുടെ യോഗത്തെ വീഡിയോ കോൺഫറൻസിംഗിലാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ചുരുങ്ങിയ കാലം കൊണ്ട് അവസാനിക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. ദീർഘനാൾ പോരാടേണ്ടി വരുന്ന വിപത്താണിതെന്നും അചുകൊണ്ട് തന്നെ ഇതിനെതിരെമുള്ള മുൻ കരുതൽ സംസ്ഥാനങ്ങൾ എടുക്കണമെന്നും രാഷ്ട്രീയ വ്യത്യാസങ്ങൾ കൂടാതെ പ്രവർത്തിക്കേണ്ട ഘട്ടമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാത്രമല്ല, സംസ്ഥാനങ്ങൾ ഇതുവരെ സ്വീകരിച്ച നിലപാടിനോട് അദ്ദേഹം നന്ദി അറിയിച്ചു. ഇനി അങ്ങോട്ടുള്ള പോരാട്ടത്തിലും തയാറെടുപ്പുകൾ നടത്തണം. വീഡിയോ കോൺഫറൻസിംഗിൽ ഓരോ സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാർക്കും മൂന്ന് മിനിട്ട് സമയമാണ് അനുവദിച്ചിരിക്കുന്നത്. ശേഷം മുഖ്യമന്ത്രിമാർ ഉന്നയിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി അദ്ദേഹം ഉപസംഹാര പ്രസംഗം നടത്തും.
Story highlight: States must prepare for long battle against Corona; Prime Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here