Advertisement

കണ്ണൂർ ജില്ലയിൽ കൊവിഡ് ബാധിച്ചത് 50 പേർക്ക്; ഇന്ന് സ്ഥിരീകരിച്ചത് പത്തൊൻപതുകാരന്

April 2, 2020
Google News 1 minute Read

കണ്ണൂർ ജില്ലയിൽ കൊവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം അൻപതായി. ദുബായിൽ നിന്ന് വന്നയാൾക്കാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോട്ടയംപൊയിൽ സ്വദേശിയായ പത്തൊൻപതുകാരനാണ് കണ്ണൂർ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.മാർച്ച് 20ന് ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇയാൾ നാട്ടിലെത്തിയത്. തലേശരി ജനറൽ ആശുപത്രിയിൽ വച്ച് സ്രവം പരിശോധനയ്ക്ക് നൽകിയ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 50 ആയി. ഇവരിൽ മൂന്ന് പേർ തുടർപരിശോധനകളിൽ നെഗറ്റീവായതിനാൽ ആശുപത്രി വിട്ടിരുന്നു. രോഗമുണ്ടെന്ന് സ്ഥിരീകരിച്ച മുഴുവൻ പേരും വിദേശത്ത് നിന്ന് വന്നവരാണ്. ജില്ലയിൽ 100 പേർ ആശുപത്രികളിലും 10201 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. 62 സാംപിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.കണ്ണൂർ കീഴ്പ്പള്ളിയിൽ പനി ബാധിച്ച് മരിച്ച നാല് വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞു. മസ്തിഷ്‌കജ്വരമാണ് മരണകാരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അതിനിടെ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിന് 80 കേസുകളിലായി 84 പേരെ അറസ്റ്റ് ചെയ്തു. മാക്കൂട്ടം ചുരം റോഡ് കർണ്ണാടക തുറക്കാത്തതിനാൽ കണ്ണൂർ ജില്ലയിലുണ്ടായ പ്രതിസന്ധികൾ തുടരുകയാണ്.

Read Also: കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് സ്ത്രീകൾക്ക്; ഒരാൾ ഗർഭിണി

അതേസമയം കൊല്ലത്ത് ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരും സ്ത്രീകളാണ്. ഗർഭിണിയും ഇതിൽ ഉൾപ്പെടുന്നു. ഇട്ടിവ മണ്ണൂർ സ്വദേശിനിക്കും പുനലൂർ വാളക്കോട് സ്വദേശിനിക്കുമാണ് കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുവരുടെയും റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. ഇതിൽ മണ്ണൂർ സ്വദേശിനി ഗർഭിണിയാണ്.

 

coronavirus, kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here