Advertisement

ധാരാവിയിൽ ക്ലിനിക് നടത്തുന്ന ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു

April 3, 2020
Google News 0 minutes Read

ധാരാവിയിൽ ക്ലിനിക്​ നടത്തുന്ന ഡോക്​ടർക്ക്​ കൊവിഡ്​19 സ്ഥിരീകരിച്ചു. 35കാരനായ ഡോക്ടർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹവും കുടുംബവും താമസിച്ചിരുന്ന കെട്ടിടം അടച്ചുപൂട്ടി. കുടുംബാം​ഗങ്ങളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇവരുടെ കോവിഡ്​ പരിശോധനാഫലം ഇന്ന്​ ലഭിക്കും.

ധാരാവിയിൽ റിപ്പോർട്ട്​ ചെയ്യുന്ന മൂന്നാമത്തെ കൊവിഡ്​ കേസാണിത്. ധാരാവിയിലെ ക്ലിനിക്കിൽ കൂടാതെ സ്വകാര്യ ആശുപത്രിയിൽ സർജനായും ഡോക്​ടർ സേവനമനുഷ്​ഠിക്കുന്നുണ്ട്​. ഡോക്​ടറുടെ യാത്രാവിവരങ്ങളും ഇടപഴകിയ വ്യക്തികളെയും കണ്ടെത്താൻ ശ്രമം തുടങ്ങിയതായി മുംബൈ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ 56 കാരൻ കൊവിഡ് ബാധിച്ച്​ മരിച്ചിരുന്നു. ഇയാൾ താമസിച്ചിരുന്ന കെട്ടിടം സർക്കാർ ഒഴിപ്പിക്കുകയും മുഴുവൻ താമസക്കാരെയും പരിശോധനക്ക്​ വിധേയമാക്കുകയും ചെയ്​തിരുന്നു. ഇത് കൂടാതെ മറ്റെരാൾക്കും ധാരാവിയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അതീവ ജാ​ഗ്രതയിലാണ് ആരോ​ഗ്യപ്രവർത്തകർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here