ബഹ്‌റൈനില്‍ 66 വിദേശ തൊഴിലാളികള്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

ബഹ്‌റൈനില്‍ 66 വിദേശ തൊഴിലാളികള്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ 74 പേര്‍ക്കാണ് വ്യാഴാഴ്ച ബഹ്‌റൈനില്‍ രോഗം സ്ഥിരീകരിച്ചത്. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇവരെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം 47 വിദേശ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എല്ലാ തൊഴിലാളികളെയും താമസസ്ഥലത്തുതന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ പുറത്ത് പോയിട്ടില്ലെന്നും പ്രവാസികള്‍ക്കിടയില്‍ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച കൊവിഡ് ബാധിച്ച 44 പേരാണ് സുഖം പ്രാപിച്ച് ആശുപത്രി വിട്ടത്. ഇതോടെ ബഹ്‌റൈനില്‍ കൊവിഡ് രോഗ മുക്തി നേടിയവരുടെ എണ്ണം 381 ആയി.
Story Highlights- covid 19, coronavirus, 66 foreign workers in Bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here