Advertisement

ആളുകൾ അവരുടെ വീട് കത്തിക്കാതിരിക്കട്ടെ; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കളിയാക്കി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

April 3, 2020
Google News 6 minutes Read

ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് നേരം വൈദ്യുത വിളക്കുകൾ അണച്ച് ചിരാതുകളോ, മെഴുകുതിരികളോ, മൊബൈൽ ഫ്ളാഷ് ലൈറ്റുകളോ പ്രകാശിപ്പിക്കാൻ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ആഹ്വാനം ചെയ്തിരുന്നു. ഇതിലൂടെ രാജ്യം നേരിടുന്ന കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടങ്ങളോട് പിന്തുണ പ്രഖ്യാപിക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ഈ പരാമർശത്തെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് ശിവസേനാ നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി ദീപം തെളിയിക്കാൻ പറഞ്ഞത് കൊണ്ട് ആളുകൾ വീട് കത്തിക്കാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്.

Read Also: ജനങ്ങളിൽ ബോധവത്കരണം നടത്താൻ കായിക താരങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി

‘ആളുകളോട് കയ്യടിക്കാൻ പറഞ്ഞപ്പോൾ റോഡുകളിൽ അവർ ആൾകൂട്ടമായി ഇറങ്ങി ഡ്രം അടിച്ചു. ഇപ്പോൾ ഞാൻ അവർ അവരുടെ വീടിന് തീ വയ്ക്കില്ലെന്ന് പ്രത്യാശിക്കുന്നു. സാർ, ദീപം തെളിയിക്കാം, പക്ഷേ ഇപ്പോഴത്തെ നിലയിൽ പുരോഗതി ഉണ്ടാകാൻ സർക്കാർ ചെയ്യുന്നതെന്തെന്ന് ഞങ്ങളോട് പറയണം.’ എന്ന് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

നേരത്തെ ജനതാ കർഫ്യൂവിന് വൈകിട്ട് അഞ്ച് മണിക്ക് ബാൽക്കണിയിൽ വന്ന് ജനങ്ങളോട് കൈയടിക്കണമെന്നും മണി മുഴക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. അന്ന് നിരവധി ആളുകളാണ് നിരത്തിലിറങ്ങുകയും ആൾകൂട്ടങ്ങളായി കൈകൊട്ടുകയും ഡ്രം അടിക്കുകയും മറ്റും ചെയ്തത്. അത്തരത്തിലുള്ള നിരവധി വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

coronavirus, narendra modi, sanjay raut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here