Advertisement

ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് കെ സുരേന്ദ്രൻ; കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര വിവാ​ദത്തിൽ

April 3, 2020
Google News 0 minutes Read
k surendran SABARIMALA

ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നടത്തിയ യാത്ര വിവാദത്തില്‍. കോഴിക്കോടായിരുന്ന സുരേന്ദ്രന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തേക്ക് വന്നതാണ് വിവാദത്തിലായിരിക്കുന്നത്. അതേസമയം, പൊലീസിന്‍റെ അനുമതിയോടെയാണ് യാത്ര ചെയ്തതെന്നാണ് സുരേന്ദ്രന്‍റെ വിശദീകരണം

ലോക്ക് ഡൗൺ കാലാവധി കഴിയുന്നത് വരെ എവിടെയാണോ ഉളളത് ആവിടെ തന്നെ തുടരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം കാറ്റില്‍പ്പറത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തതെന്ന് ആരോപണം ഉയരുന്നു.  കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോട്ടെ വീട്ടിലായിരുന്നു കെ സുരേന്ദ്രന്‍.  ഇവിടെ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തി വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു.

ലോക്ക് ഡൗണിൽ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇളവുകള്‍ അനുവദിച്ചിരുന്നത്. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിന് പൊലീസിന്‍റെ പാസും നിർബന്ധമാണ്. എന്നാല്‍, ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ അനുമതി വാങ്ങിയ ശേഷമാണ് ഔദ്യോഗിക വാഹനത്തില്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയതെന്നാണ് സുരേന്ദ്രന്‍റെയും പാർട്ടിയുടെയും വിശദീകരണം. അതേസമയം,
ചാരിറ്റി പ്രവര്‍ത്തനത്തിനായി സേവാ ഭാരതിയുടെ പേരില്‍ സംഘടിപ്പിച്ച പാസിലാണ് കെ സുരേന്ദ്രന്‍ യാത്ര ചെയ്തതെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here