‘അവർക്കൊക്കെ എന്തും ആവാമല്ലോ, ആരും അവരെ ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് നിലപാട്’; കെ.സുരേന്ദ്രനെതിരെ കടകംപള്ളി

ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ യാത്ര ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവർക്കൊക്കെ എന്തും
ആവാമല്ലോ എന്ന് കടകംപള്ളി തുറന്നടിച്ചു.
ബിജെപിക്ക് അന്ധമായ രാഷ്ട്രീയ തിമിരമാണ്. ബിജെപി വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നു. ആരും അവരെ ചോദ്യം ചെയ്യാൻ പാടില്ലെന്നാണ് നിലപാട്. കേരളത്തിലെ ബി ജെ പി നേതാക്കന്മാർക്ക് നന്മയുടെ ഒരു കണികയുണ്ടായിരുന്നെങ്കിൽ കർണാടക സർക്കാർ ചെയ്യുന്ന അധാർമികതയ്‌ക്കെതിരെ കേരളീയർക്ക് വേണ്ടി ഒരക്ഷരം എങ്കിലും ഉരിയാടുമായിരുന്നില്ലേയെന്നും കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു.
കഴിഞ്ഞദിവസങ്ങളിൽ കോഴിക്കോട്ടെ വീട്ടിലായിരുന്നു കെ സുരേന്ദ്രൻ. ഇവിടെ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തി വാർത്താസമ്മേളനം നടത്തുകയായിരുന്നു.
ലോക്ക് ഡൗണിൽ അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ഇളവുകൾ അനുവദിച്ചിരുന്നത്. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിന് പൊലീസിൻറെ പാസും നിർബന്ധമാണ്. എന്നാൽ, ജില്ലാ പൊലീസ് സൂപ്രണ്ടിൻറെ അനുമതി വാങ്ങിയ ശേഷമാണ് ഔദ്യോഗിക വാഹനത്തിൽ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയതെന്നാണ് സുരേന്ദ്രൻറെയും പാർട്ടിയുടെയും വിശദീകരണം.
Story Highlights- k Surendran, lock down, Kadakampalli surendran,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here