Advertisement

കേരളത്തിൽ കുടുങ്ങിയ ഫ്രഞ്ചുകാരും റഷ്യക്കാരും നാളെ തിരിച്ച് നാട്ടിലേക്ക്

April 3, 2020
Google News 2 minutes Read

കൊവിഡ് നിയന്ത്രണത്തിനിടെ കേരളത്തിൽ കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ ഫ്രാൻസ് പ്രത്യേക വിമാനത്തിൽ നാളെ തിരികെ കൊണ്ടുപോകും. റഷ്യൻ പൗരന്മാരെ നാളെ റഷ്യയും നാട്ടിലേക്ക് കൊണ്ടുപോകും. ജർമനി കഴിഞ്ഞ ദിവസം പൗരന്മാരെ കേരളത്തിൽ നിന്നും തിരിച്ചു കൊണ്ടുപോയിരുന്നു.

Read Also: ചൈനയിലെ കൊറോണ മരണ കണക്കുകൾ അവിശ്വസനീയം; അമേരിക്കൻ നേതാവ് നിക്കി ഹാലെ

ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് നിരവധി വിദേശ വിനോദസഞ്ചാരികളാണ് സംസ്ഥാനത്ത് കുടുങ്ങിയത്. രോഗലക്ഷണങ്ങൾ മൂലം നിരവധി വിദേശികളെ ക്വാറന്റയിനിൽ പ്രവേശിപ്പിച്ചിരുന്നു. മറ്റുളളവരെ നിരീക്ഷണത്തിലുമാക്കിയിരുന്നു. ഇവരിൽ പരിശോധനാഫലം നെഗറ്റീവ് ആയവരുൾപ്പെടെ 200 ഓളം ഫ്രഞ്ച് പൗരൻമാരാണ് മടങ്ങുന്നത്.

കേരളത്തിൽ വിവിധ ജില്ലകളിൽ കഴിയുന്ന ഇവരെ പൊലീസ് സഹായത്തോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. നാളെ രാവിലെ പ്രത്യേക വിമാനത്തിൽ ഫ്രാൻസിലേക്ക് കൊണ്ടുപോകും. ഫ്രാൻസ് എംബസിയും കോൺസുലേറ്റും കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇവരുടെ യാത്രയേക്ക് അവസരമൊരുങ്ങുന്നത്. 200ലേറെ റഷ്യൻ സഞ്ചാരികളെ നാളെ റഷ്യയും കേരളത്തിൽ നിന്ന് തിരിച്ചു കൊണ്ടുപോകും.

 

russia, france, tourists, kerala, lock down, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here