Advertisement

ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍ക്ക് രാത്രി എട്ടു വരെ അനുമതി

April 3, 2020
Google News 2 minutes Read

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകള്‍, ടേക്ക് എവേ കൗണ്ടറുകള്‍ എന്നിവയ്ക്ക് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നതിന് രാത്രി എട്ടു മണി വരെ സര്‍ക്കാര്‍ അനുമതി നല്‍കി. നേരത്തെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയായിരുന്നു പ്രവര്‍ത്തനാനുമതി.

ഓണ്‍ലൈനിലല്ലാതെയുള്ള വില്‍പന വൈകിട്ട് അഞ്ച് മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന നിയന്ത്രണത്തില്‍ മാറ്റമില്ല. രാത്രി ഒന്‍പത് മണിക്കകം ഓണ്‍ലൈന്‍ ഭക്ഷണം വീടുകളിലെത്തിക്കുന്നവര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.

 

Story Highlights- Permission for online food orders up to 8 p.m.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here