Advertisement

കർണാടക അതിർത്തി തുറക്കണമെന്ന ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല : സുപ്രിംകോടതി

April 3, 2020
Google News 1 minute Read

കർണാടക അതിർത്തി തുറക്കണമെന്ന ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല. കേരള അതിർത്തിയിലെ ഗതാഗതം സുഗമമാക്കാൻ കേരള, കർണാടക ചീഫ് സെക്രട്ടറിമാരും കേന്ദ്ര ആരോഗ്യ സെക്രട്ടറിയും ഒരുമിച്ചിരുന്ന് ചർച്ച നടത്തണമെന്ന് കോടതി ഉത്തരവിട്ടു. അതിർത്തിയിൽ വരുന്ന വാഹനങ്ങൾ എങ്ങനെ കടത്തിവിടണമെന്ന് ഉദ്യോഗസ്ഥ സമിതി തീരുമാനിക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. അടിയന്തര ഗതാഗതത്തിന് മാർഗരേഖയുണ്ടാക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ചു.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് അതിർത്തി അടച്ചതെന്ന് കർണാടക സർക്കാർ സുപ്രിംകോടതിയിൽ വാദിച്ചു. അതിർത്തി കടന്ന് സഞ്ചാരം അനുവദിച്ചാൽ കർണാടകയിലെ ജില്ലകളിലേക്ക് വൈറസ് പടരും. സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കും. ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്നും കർണാടകം സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Story Highlights- karnataka,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here