Advertisement

രാജ്യത്ത് കൊവിഡ് മരണം 62 ആയി; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 478 പേർക്ക്

April 4, 2020
Google News 0 minutes Read

രാജ്യത്ത് കൊവിഡ് മരണം 62 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളത് 2,322 പേരാണ്. 162 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ലോകത്തെ കൊറോണ ബാധിതരുടെ എണ്ണം 1,098,434 ആയി. 59,160 പേർക്ക് ജീവൻ നഷ്ടമായി. 228,923 പേർ രോഗമുക്തി തേടി. നിലവിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതരുള്ളത് അമേരിക്കയിലാണ്. 2,45,573 പേർക്കാണ് അമേരിക്കയിൽ കൊറോണ സ്ഥിരീകരിച്ചത്. 6,058 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. സ്‌പെയിനിൽ 1,17,710 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 10,935 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിൽ 1,15,242 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 13,915 പേരാണ് മരിച്ചത്.

കേരളത്തിൽ വെള്ളിയാഴ്ച ഒമ്പതുപേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസർഗോഡ് സ്വദേശികളായ ഏഴുപേർക്കും തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here