Advertisement

കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച നാല് പേരുടേയും നില തൃപ്തികരം

April 4, 2020
Google News 0 minutes Read

കൊല്ലം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള നാല് പേരുടെയും നില തൃപ്തികരം. രോഗികൾ ഉൾപ്പെടെ 22 പേർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉണ്ട്.

ജില്ലയിൽ ഗൃഹ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 884 ആയി ചുരുങ്ങി. ഇതിൽ ഒൻപത് പേർ വിദേശ പൗരന്മാരാണ്. ദുബായിൽ നിന്നുള്ള 1,735 പേർ ഉൾപ്പെടെ ഗൾഫ് മേഖലയിൽ നിന്ന് തിരികെ എത്തിയ 5,570 സ്വദേശീയരും ഗൃഹനിരീക്ഷണത്തിൽ ഉൾപ്പെടുന്നു. ഇന്നലെ പുതിയതായി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ 33 പേർ മാത്രമാണ്. വിദഗ്ധ പരിശോധനയ്ക്ക് അയച്ച 839 സാമ്പിളുകളിൽ 75 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതിൽ 759 എണ്ണം നെഗറ്റീവാണ്.

അതേസമയം, ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ ജില്ലയിൽ ഇന്നലെ മാത്രം 435 കേസുകൾ രജിസ്റ്റർ ചെയ്തു. 471 പേരെ അറസ്റ്റ് ചെയ്യുകയും 356 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 232 കേസുകൾ നഗര പരിധിയിലും 203 കേസുകൾ റൂറൽ പരിധിയിലുമാണ് രജിസ്റ്റർ ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here