Advertisement

വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

April 4, 2020
Google News 0 minutes Read

വീടുകളിൽ നിന്നും പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വീട്ടിലുണ്ടാക്കുന്നതും പുനരുപയോഗിക്കാവുന്നതുമായ മാസ്‌കുകൾ ധരിക്കാം. ഇവ ധരിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.

നിർദേശങ്ങൾ

  • രോഗബാധിതരോ ശ്വാസകോശ സംബന്ധമായ രോഗമുള്ളവരോ ആണെങ്കിൽ അവർ വീട്ടിൽ ഉണ്ടാക്കിയ മാസ്‌ക് ധരിക്കരുതെന്നും സർക്കാർ പറയുന്നുണ്ട്. കൊവിഡ് രോഗികളുമായി ഇടപഴകുന്നവരും സുരക്ഷാക്രമീകരണങ്ങളുള്ള മാസ്‌കകുകൾ തന്നെ ധരിക്കണം.
  • രോഗമോ, രോഗലക്ഷണങ്ങളോ, രോഗികളുമായി ഇടപഴകാത്തവരോ ആയവർക്കാണ് വീട്ടിൽ ഉണ്ടാക്കിയ മാസ്‌കുകൾ ധരിക്കാവുന്നത്. വൃത്തിയുള്ള തുണി കൊണ്ടായിരിക്കണം മാസ്‌കുകൾ ഉണ്ടാക്കേണ്ടത്.
  • മൂക്കും വായും മറയ്ക്കുന്ന വിധത്തിലായിരിക്കണം മാസ്‌ക് ഉപയോഗിക്കേണ്ടത്. വീടിനു പുറത്തിറങ്ങുന്നവർ മാസ്‌ക് ഉപയോഗിക്കണം.
  • ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്ക് പോകുന്നവരാണെങ്കിൽ നിർബന്ധമായും ധരിച്ചിരിക്കണം. ഒരേ വീട്ടിലുള്ളവരാണെങ്കിലും ഒരാൾ ഉപയോഗിച്ച മാസ്‌ക് മറ്റൊരാൾ ഉപയോഗിക്കരുത്. എല്ലാവരും വെവ്വേറെ മാസ്‌കുകൾ തന്നെ ഉപയോഗിക്കണം.
  • കൊവിഡ് രോഗികളുമായി ഇടപഴകുന്നവർ മാത്രം മാസ്‌ക് ധരിച്ചാൽ മതിയെന്നായിരുന്നു സർക്കാരിന്റെ ആദ്യ നിർദേശം. രോഗം വ്യാപകമായ സാഹചര്യത്തിലാണ് എല്ലാവരും മാസ്‌ക് ധരിക്കാൻ ആരോഗ്യമന്ത്രാലയം ഉപദേശിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here