രാജ്യത്തെ പൊതുഗതാഗതം ഏപ്രിൽ പതിനഞ്ച് മുതൽ പുനഃരാരംഭിക്കും

രാജ്യത്തെ പൊതുഗതാഗതം ഏപ്രിൽ പതിനഞ്ച് മുതല് പുനഃരാരംഭിക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ട്രെയിൻ, ബസ് സർവീസുകൾ പതിനാലിന് ശേഷം പുനഃരാരംഭിക്കുമെന്നാണ് വിവരം.

രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ഏപ്രിൽ പതിനാലിന് അവസാനിക്കുന്ന മുറയ്ക്ക് പൊതുഗതാഗതം പുനഃരാരംഭിക്കാമെന്നാണ് തീരുമാനം. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും.

രാജ്യത്ത് കൊവിഡ് പടർന്നുപിടിച്ച പശ്ചാത്തലത്തിലാണ് റെയിൽവേ ട്രെയിൻ സർവീസ് പൂർണമായി നിർത്തിയത്. ഇതിന് പിന്നാലെ രാജ്യമൊട്ടാകെ 21 ദിവസത്തെ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഏപ്രിൽ 14 വരെ 21 ദിവസത്തെ ലോക്ക് ഡൗണാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More