‘കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ കഴിയുമെന്ന വിശ്വാസം’: നിയുക്ത ഗതാഗത മന്ത്രി ആന്റണി രാജു ട്വിന്റിഫോറിന്

സ്വന്തം മണ്ഡലത്തിൽ തന്നെ സത്യപ്രതിജ്ഞ നടക്കുന്നതിന്റെ സന്തോഷത്തിലാണ് നിയുക്ത ഗതാഗത മന്ത്രി ആന്റണി രാജു. ഗതാഗത വകുപ്പിൽ ഏറ്റവും വെല്ലുവിളി നേരിടുന്ന മേഖലയായ കെഎസ്ആർടിസിയെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് ആന്റണി രാജു ട്വന്റിഫോറിനോട് പറഞ്ഞു.
‘വലിയ വെല്ലുവിളി നേരിടുന്നതും ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളതുമായ വകുപ്പാണ് ഗതാഗതം. അതുകൊണ്ട് തന്നെ ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങളും പെട്ടന്ന പ്രതിഫലിക്കും. ഏറ്റവും വെല്ലുവിളി നേരിടുന്ന കെഎസ്ആർടിസി പല പ്രശ്‌നങ്ങളുടെയും നടുവിലാണ്. ആ പ്രശനങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി ആ ഭാരിച്ച ദൗത്യം എന്നെ ഏൽപ്പിച്ചത്. കഠിനാധ്വാനം ചെയ്ത് പരമാവധി നന്നാക്കിയെടുക്കാൻ ശ്രമിക്കും’. ആന്റണി രാജു പറഞ്ഞു.
Story Highlights: antony raju, transport minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here