Advertisement

‘വീട്ടിലിരിക്കൂ, സുരക്ഷിതരായി’; ഗൂഗിൾ ഡൂഡിലും പറയുന്നു

April 4, 2020
Google News 2 minutes Read

ഗൂഗിൾ അവരുടെ ഡൂഡിൽ ആനുകാലിക സംഭവങ്ങൾക്കും അന്നന്നത്തെ ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ചും മാറ്റാറുണ്ട്. ഇപ്പോൾ കൊവിഡിനെതിരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആളുകൾക്ക് അവബോധം നൽകാനായാണ് ഗൂഗിളിന്റെ പുതിയ ഡൂഡിൽ. വീട്ടിലിരിക്കൂ, സുരക്ഷിതരായി ഇരിക്കൂ (stay home, stay safe) എന്നാണ് ഡൂഡിലിന്റെ ടാഗ് ലൈൻ. വീട്ടിൽ ഇരിക്കുമ്പോൾ എന്തൊക്കെ ചെയ്യാം എന്നതിനെ പ്രതിനിധീകരിച്ചാണ് ഗൂഗിൾ ഈ ഡൂഡിൽ ഒരുക്കിയിരിക്കുന്നത്. പ്രതിരോധത്തിനായി വീട്ടിലിരിക്കാനായാണ് ഗൂഗിളും ഉദ്ദേശിക്കുന്നത്.

Read Also: ഡോ. ഇഗ്‌നോസ് സെമൽവീസിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ

ഡൂഡിലിൽ ക്ലിക്ക് ചെയ്താൽ വീട്ടിലിരിക്കുക, ജീവൻ രക്ഷിക്കുക (stay home save lives) എന്ന ഹെഡ് ലൈനോട് കൂടി നിർദേശങ്ങൾ കാണാൻ സാധിക്കും. അത് സ്‌ക്രോൾ ചെയ്യുകയാണെങ്കിൽ ലോക ആരോഗ്യ സംഘടനയുടേത് അടക്കമുള്ള സുരക്ഷാ നിർദേശങ്ങളിലേക്ക് എത്തിച്ചേരാം. ഗൂഗിൾ എന്ന വാക്കിലെ ഒരോ ഇംഗ്ലീഷ് അക്ഷരവും അനിമേഷനിലൂടെ വായിക്കുന്നതായും പാട്ട് പാടുന്നതായും എക്‌സസൈസ് ചെയ്യുന്നതായും ഒക്കെയാണ് ചിത്രീകരിച്ചിരിക്കുന്നത്. വീട്ടിലിരിക്കുമ്പോൾ ചെയ്യാവുന്ന വിവിധ പ്രവൃത്തികൾ രസകരമായ ഗൂഗിൾ ഡൂഡിലിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

 

stay home stay safe, google doodle, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here