Advertisement

അഞ്ച് മണിക്കൂർ നീണ്ട പരിശ്രമം; വയനാട് സ്വകാര്യ എസ്റ്റേറ്റിന്റെ കുളത്തിൽ വീണ കാട്ടാനകളെ കരക്കെത്തിച്ചു

April 5, 2020
Google News 3 minutes Read

വയനാട് മേപ്പാടി ആനക്കാട്ടിൽ സ്വകാര്യ എസ്റ്റേറ്റിന്റെ കുളത്തിൽ പുലർച്ചെയോടെ വീണ കാട്ടാനകളെ കരക്കെത്തിച്ചു. അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വനംവകുപ്പ് കാട്ടാനകളെ കരക്കെത്തിച്ചത്. കാട്ടാനക്കൂട്ടം സ്ഥിരമായ സ്വൗര്യവിഹാരം നടത്തുന്ന പ്രദേശമാണിത്.

പുലർച്ചെ രണ്ട് മണിയോടെ വലിയ ശബ്ദം കേട്ട് എസ്റ്റേറ്റ് ജീവനക്കാർ വന്ന് നോക്കുമ്പോഴാണ് പിടിയാനയും കൊമ്പനും കുളത്തിൽ വീണ് കിടക്കുന്നതായി കണ്ടത്. ഉടനെ പൊലീസിനേയും വനംവകുപ്പിനേയും വിവരമറിയിച്ചു. വെളിച്ചം വന്ന ശേഷം ആറ് മണിയോടെ തന്നെ കാട്ടാനകളെ കുളത്തിൽ നിന്ന് കരക്കെത്തിക്കാനുളള ശ്രമങ്ങൾ വനംവകുപ്പ് ആരംഭിച്ചു. കുളത്തിന്റെ ഭിത്തിയിടിച്ച് ആനയെ കരക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും പലതവണ ആ ശ്രമം പരാജയപ്പെട്ടു.

പിന്നീട് പത്ത് മണിയോടെ ജെസിബി എത്തിച്ച് ഭിത്തി നിരപ്പാക്കിയ ശേഷമാണ് ആനകളെ കരക്കെത്തിക്കാനായത്. ഒരുമിച്ച് കരപറ്റിയതിനാൽ കാട്ടാനകൾ നേരെ കാട്ടിലേക്ക് ഓടി അകന്നു.  ചൂടുകൂടിയതിനാലാണ് കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയതെന്നാണ് വനംവകുപ്പ് പറയുന്നത്.

Story highlight: A five-hour work, wild elephant  in the pond of Wayanad meppadi private estate,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here